Our poll
ഇന്നത്തെ വിശയങൾ
Total of answers: 12

ഒരു നാട്ടില്‍ ഒരു ഹാജിയാര്‍ ഉണ്ടായിരുന്നു..


ഒരിക്കല്‍ അയാള്‍ വെള്ളിയായ്ച്ച പള്ളി കയിന്നു ഇറങ്ങി.. അപ്പോള്‍ അപ്പുറത്തെ മുജാഹിദ് പള്ളിയില്‍ നിന്നും ഒരു ചെറിയ കുട്ടി ഇറങ്ങി വന്നു.. ഹാജിക്കാ അസ്സലാമു അലൈക്കും..


ഹാജിക്ക : വ അലൈക്കുമുസ്സലാം


കുട്ടി : എവിടെയാ പള്ളിയില്‍ കൂടിയത്.


ഹാജിക്ക : നമ്മള്‍ സുന്നിയാ മോനേ .. നമ്മള്‍ സുന്നി പള്ളീല്‍ കൂടി..


ഹാജിക്ക : അവിടെ മലയാളത്തിലല്ലേ ഖുത്ബ .. നമ്മക്ക് പറ്റൊല്ല.. ആട്ടെ എന്താ പറന്നെ..


കുട്ടി : ഇന്നു മുപ്പത്തി അഞ്ചാം സൂരതായ ഫാതിരിലെ 14 ആമത്തെ ആയതിനെ കുറിച്ചായിരുന്നു ഖുത്ബ..


ഹാജിക്ക : (ഒന്നു പതറി ) അതെങ്ങനെ മനസ്സിലായി.. ?? ഫാതിരോ ?? അങ്ങനെ അദീസുണ്ടോ ??


കുട്ടി : ഹദീസല്ല ഹാജിക്ക .. ഖുറാനിലെ ഒരു സൂരതാണ് ഫാതിര്‍ .. അതിലെ പതിനാലാമത്തെ മായതിനെ കുറിച്ചായിരുന്നു ഖുത്ബ.. അവര്‍ മലയാളത്തില്‍ പറയുന്നത് കൊണ്ടു ദീന്‍ മനസ്സിലാക്കന്‍ എളുപ്പം ആയി .


മരിച്ചവര്‍ കേള്‍ക്കൂലാന്നും .. ഇനി കെട്ട്  എന്ന് സങ്ങല്പിച്ചാല്‍ തന്നെ അവര്‍ ഉത്തരം നല്‍'കൂലാ എന്നും അവര്‍ പരലോകത്ത് വെച്ചു ശിര്‍ക്ക് വേഷത്തിനെ നിഷേധിക്കും എന്നും പഠിപ്പിച്ചു തന്നു ..


ഹാജിക്ക : ഇന്നത്തെ ഒരു ഖുത്ബ കൊണ്ട് നീ ആയതും നമ്പറും പേരും പഠിച്ചോ?? അതങ്ങനെ ??


കുട്ടി : ഹാജിക്ക അല്ലാഹുവിനു സ്തുതി .. ഇനി അങ്ങോട്ടുള്ള കുത്ബയില്‍ നിന്നും ഒരുപാട് പഠിക്കാന്‍ പറ്റും .. അവര്‍ ഖുത്ബയില്‍ ഖുറാനിലെ ആയത് പറയുമ്പോള്‍ ഇന്ന സൂരത് ഇന്നു ആയത് എന്നൊക്കെ വ്യക്തമാക്കിതരുന്നത് കൊണ്ട് പഠിക്കാന്‍ എളുപ്പമാ.. ആട്ടെ ഹാജിക്ക എത്ര നാളായി സുന്നി പള്ളിയില്‍ പോകാന്‍ തുടങ്ങിയിട്ട്..


ഹാജിക്ക : ഒരുപാട് വര്‍ഷമായി .. എന്തെ ??


കുട്ടി : ഇന്നേവരെ സുന്നി പള്ളിയില്‍ ഓതിയ കുത്ബയില്‍ നിന്നും എന്തൊക്കെ പഠിച്ചു.. ഇന്നത്തെ ഖുത്ബ എന്തായിരുന്നു.. ??


ഹാജിക്ക : (ഒരു കുട്ടിയുടെ മുന്നില്‍ വീണ്ടും പതറി ) അത് പിന്നെ.. നല്ല ഒച്ചയായിരുന്നു.. (മ'ആശിരല്‍ മുസ്ലിമീന്‍ ....  എന്നത് നല്ല ഒച്ചയുണ്ടായിരുന്നു.. അത് പിന്നെ അറബി നമ്മക്ക് തെര്യോ ?? നമ്മള്‍ ഉറക്കം


വന്നാല്‍ ഉറങ്ങും .. അല്ല പിന്നെ..


കുട്ടി : ഹാജിക്ക.. ഒരു കാര്യം പരന്നാല്‍ ദേഷ്യം വരുമോ ??


ഹാജിക്ക : ഇല്ല പറഞ്ഞോളൂ.


കുട്ടി : ഹാജിക്ക ഈ ഖുത്ബ എന്നത് എല്ലാര്ക്കും നിര്‍ബന്ധമായ കാര്യമല്ലേ.. ആരെയും പ്രത്യേകം ക്ഷണിക്കാതെ .. നോട്ടീസ് അടിക്കാതെ .. നിര്‍ബന്ധമായും വരേണ്ടുന്ന ഒരു ദിവസമല്ലേ വെള്ളിയായ്ച്ച ..


ഹാജിക്ക : അതെ.


കുട്ടി : ഈ ഒരു സന്നര്‍ബതിലൂടെയാണ് നമ്മുടെ മുത്ത് നബി (സ) ജനത്തെ നന്നക്കിയത്.. അവരുടെ ഭാഷ അറബിയായിരുന്നു.. അതിനാലാണ് അവര്‍ അറബിയില്‍ കുത്ബ നടത്തിയത്. നബി (സ) കുത്ബ കയിന്നു പിരിവിനു (വേറെ ആവശ്യം) വേണ്ടി വേറെ ഭാഷ സംസാരിച്ചില്ല.. അതും അറബിയില്‍ ആയിരുന്നു..


അതുമാത്രമല്ല ഈ ഖനിക്കാതെ നിര്‍ബന്ധമായി വരുന്ന ഈ സദസ്സില്‍ മനസ്സിലാകുന്ന ഭാഷയില്‍ ജനത്തോട് സംസാരിചില്ലെന്കില്‍ പിന്നെ ഏത് സദസ്സില്‍ സംസാരിക്കണം..


ഹാജിക്ക : അത് ശരിയാ..


കുട്ടി : ജനത്തിനുള്ള ഉപദേശം ആണ് ഖുത്ബ .. ഇന്നേ വരെ ഏതെങ്കിലും ഒരു കുട്ടിക്ക് ഒരായത്തിന്റെ അര്ത്ഥം പഠിക്കാന്‍ കയിന്നോ സുന്നി പള്ളിയില്‍ നിന്നു..


ഹജിക്ക : അത് ഉണ്ടാവില്ല.. കിട്ടികള്‍ മുകളില്‍ സിനിമ കഥ പറയലാണ്.. ( എന്റെ അനുഭവം ) ആമേന്‍ പരയുംബോയെ അവര്‍ അറിയൂള്ളൂ കുത്ബ കയിന്നു  എന്ന്.


കുട്ടി :  അത് കൊണ്ടു ഹാജിക്ക മനസ്സിലുള്ള തെറ്റിധാരണ ആദ്യം ഒയിവാകിയിട്ടു ഒരു ദിവസം ഖുത്ബ ക്ക്


നേരത്തെ പള്ളിയില്‍ വരൂ.. ഇന്ഷാ അല്ല്..


ഹാജിക്ക : ഇന്ഷാ അല്ല് .. എന്തായാലും അടുത്ത അയച്ച വന്നു നോക്കാം..


കുട്ടി : അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമേന്‍ ..


അടുത്ത അയച്ച ഹാജിക്ക വന്നു.. പിന്നെ ഹാജിക്ക ഷ്ടിരം വരാന്‍ തുടങ്ങി.. ഹാജിക്കയും പലതും പഠിച്ചു.. അല്ലാഹുവിനു സ്തുതിച്ചു.. ആദ്യമൊക്കെ ആരും കാണാതെ ഹാജിക്ക പള്ളിയില്‍ വന്നു .. പിന്നീട് സുന്നികളെ കൂടി വിളിക്കാന്‍ തുടങ്ങി..


 


ഇന്ഷാ അല്ല്.. ഇത്  എത്തുന്ന .. ഒരാളും .. ഒരികലെന്കിലും മലയാള കുത്ബ നടക്കുന്ന പള്ളിയില്‍ വരാതിരിക്കരുത്. .. അള്ളാഹു അനുഗ്രഹിക്കട്ടെ..


ഇവിടെ ഹാജിക്കയെക്കാള്‍ ഒരു പടി വിവരം കൂടുതല്‍ ആ കുട്ടിക്കായിരുന്നു..

Saturday, 07.12.2025, 1:56 PM
Welcome Guest
Login form
News calendar
«  July 2025  »
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
2728293031
Search
Site friends
Statistics

Total online: 1
Guests: 1
Users: 0